ഇന്ദിരാ ഗാന്ധിയുടെ നാൽപ്പതാം രക്തസാക്ഷിത്വ ദിനം; അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ച് വില്ല്യാപ്പള്ളിയിലെ കോൺഗ്രസ്സ് പ്രവർത്തകർ
വില്ല്യാപ്പള്ളി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളിയിൽ അനുസ്മരണ പരിപാടിയും പുഷ്പാർച്ചനയും നടന്നു. വി.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
എൻ.ശങ്കരൻ മാസ്റ്റർ, എം.പി.വിദ്യാധരൻ, ദിനേശ് ബാബു കൂട്ടങ്ങാരം, അനൂപ് വില്ല്യാപ്പള്ളി, വി. മുരളീധരൻ മാസ്റ്റർ, പാറേമ്മൽ ബാബു, കുറ്റിയിൽ ചന്ദ്രൻ, എ.എസ്.സഗീഷ് മാസ്റ്റർ, നാരായണൻ കൊടക്കലാണ്ടി, പുനത്തിൽ രമേശൻ എന്നിവർ സംസാരിച്ചു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നാൽപ്പതാം രക്തസാക്ഷി ദിനമാണ് ഇന്ന്. 1984 ൽ ഇതേ ദിവസമാണ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെട്ട ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സ്വന്തം അംഗരക്ഷകരായ സത് വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവരുടെ വെടിയേറ്റ് മരിച്ചത്.
Summary: Indira Gandhi’s 40th Martyrdom Day; Congress workers in Villyapally organized commemoration and floral tributes