വാദ്യമേളങ്ങളും മുത്തുക്കുടയും, പോലീസും സമരക്കാരുമായി കുരുന്നുകൾ; സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിപുലമായി ആഘോഷിച്ച് ചങ്ങരോത്ത് എം.യു.പി സ്കൂൾ



പേരാമ്പ്ര: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു ചങ്ങരോത്ത് എം യു പി സ്കൂൾ. വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലിയും കുട്ടികളുടെ പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.

വാദ്യമേളങ്ങളും മുത്തുക്കുട പിടിച്ച ബാലികമാരും പ്രത്യേക വേഷങ്ങൾ ധരിച്ച് വർണം വിതറിയ നഴ്സറി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥികളും സ്വാതന്ത്ര്യ ദിന റാലിയെ നയനാനന്ദകരമാക്കി മാറ്റി. സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളും റാലിയെ അനുഗമിച്ചു.

സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമൊക്കെയായി നടന്ന റാലി പന്തിരിക്കര അങ്ങാടിയെ പ്രകമ്പനം കൊള്ളിച്ചു. വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും സന്നദ്ധ സംഘടനാ പ്രവർത്തകരും നാട്ടുകാരുമുൾപ്പെടെ വലിയ ജന വിഭാഗമാണ് റാലിക്ക് പിന്തുണയേകിയത്. റാലിയിലെ കൊച്ചുകുട്ടികൾക്ക് വെള്ളവും മധുരവും ഇവർ വിതരണം ചെയ്തു.

രാവിലെ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ഹെഡ്മാസ്റ്റർ കെ.കെ. യൂസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ കെ.ടി.മൊയ്തീൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശരീഫ് കയനോത്ത് അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ വിവിധ പരിപാടികളും നടന്നു. ദേശഭക്തി ഗാനത്തിനൊത്ത് ചുവടുകൾ വെച്ച് ഒന്നാം ക്ലാസ് വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത പരിപാടിയും ശ്രദ്ധേയമായി.

മാനേജർ എസ് പി കുഞ്ഞമ്മദ്, മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് തൊണ്ടിയിൽ മമ്മി, കെ.കെ.ഹമീദ്, എം.പി.ടി.എ ചെയർ പേഴ്സൺ പ്രവിത എം.എം, നജ്മ .സി.വി, സുഫൈറ, എം.കെ.യൂസഫ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

പന്തിരിക്കരയിൽ നടന്ന റാലിയ്ക്ക് ടി എം അബ്ദുൽ അസീസ്, എം.കെ സുബൈർ, ഒ.ടി. അലി, ടി.എം.കെ യൂസുഫ്, ഇ.കെ.ഹുസൈൻ, റഫീഖ് പന്തിരിക്കര, അബ്ദുൽ റസാക്ക് .പി.സി, എം.കെ.അബ്ദുൽ റഷീദ്, പി.മുനീർ, എസ്.സുനന്ദ്, കെ.റഷീദ്, ശിഹാബ് കന്നാട്ടി, നിസാർ .എം.കെ, ടി.സിദ്ദിഖ്, വി.എം.ബാബു, സനില കുമാരി, കെ.ഹസീന, ടി.രജിഷ, വി.പി നിഷ, സജ്ന ഇ.പി, മുഹമ്മദ് ഷാനി, ഷാഹില കെ.പി, ഹഫ്സ കെ.ടി, ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.