75 പേർ ത്രിവർണ്ണ പതാകയേന്തി തൂവെള്ള വസ്ത്രം ധരിച്ച് നിരനിരയായി നടന്നു നീങ്ങി; നവ്യാനുഭവമൊരുക്കി മേപ്പയൂരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വാതന്ത്ര്യദിന സന്ദേശയാത്ര
മേപ്പയ്യൂർ: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂർ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ “സ്വാതന്ത്ര്യ ദിന സന്ദേശ യാത്ര സംഘടിപ്പിച്ചു. ബാൻ്റ് വാദ്യത്തിൻ്റെ താളപ്പെരുമയിൽ ദേശീയ ഗാനാലാപനത്തിൻ്റെ അലയൊലിയിൽ ഏകോപന സമിതി അംഗങ്ങൾ ദേശീയ പതാകയെന്തി ഒരേ വസ്ത്രത്തിൽ അണിനിരന്നത് കാഴ്ചക്കാർക്ക് കൗതുകമായി
75 തൃവർണ്ണ പതാകയും 75 തൃവർണ്ണ തൊപ്പിയും തൂവെള്ള വസ്ത്രവും അണിഞ്ഞ 75 ഏകോപന സമിതി മെമ്പർമാരണിനിരന്നു റാലി റോഡിനിരുവശവുമുള്ള കാണികൾക്കും കച്ചവടക്കാർക്കും പുതിയൊരനുഭമായി.
പഞ്ചായത്ത് ഗ്രൗണ്ടിൽ ചേർന്ന സമാപന യോഗത്തിൽ യൂനിറ്റ് പ്രസിഡന്റ് ഷംസുദ്ദീൻ കമ്മനയുടെ സാന്നിദ്ധ്യത്തിൽ ജനറൽ സെക്രട്ടറി രാജൻ ഒതയോത്ത് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൊയ്തീൻ മാസ്റ്റർ കമ്മന നന്ദി പറഞ്ഞു.
മേപ്പയ്യൂർ ടൗണിൽ നടന്ന “സ്വാതന്ത്ര്യ ദിന സന്ദേശ യാത്രയ്ക്ക് ” യൂനിറ്റ് പ്രസിഡണ്ട് ഷംസുദ്ദീൻ കമ്മന ,ജനറൽ സെക്രട്ടറി രാജൻ ഒതയോത്ത് ,വൈസ് പ്രസിഡന്റുമാരായ ടി.കെ.സത്യൻ, എ.കെ.ശിവദാസൻ, പത്മനാഭൻ പത്മശ്രീ, ബാബു.എം.എം, സെക്രട്ടറി സിദ്ധിഖ് റോയൽ, അബ്ദു റഹ്മാൻ നടുക്കണ്ടി, യൂത്ത് വിംഗ് പ്രസിഡന്റ് ശ്രീജിത്ത് അശ്വതി, സെക്രട്ടറി നിസാം നീലിമ, ട്രഷറർ നിഷാജ്.കെ.വി, വനിതാ വിംഗ് പ്രസിഡന്റ് റൂബിനാ അഷ്റഫ്, സെക്രട്ടറി രമ്യ റിനീഷ്, ട്രഷറർ ഷിജിലാ രാജേഷ് എന്നിവർ നേതൃത്വം നൽകി.
Summary: Indipendence day celebration at meppayur by vyapari vyavasayi samithi