പൊൻപാറ ഹിൽസിൽ കെട്ടിടമൊരുങ്ങി; ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് പേരാമ്പ്രയിൽ സ്വന്തം കെട്ടിടം
പേരാമ്പ്ര: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് പേരാമ്പ്രയിൽ സ്വന്തമായി കെട്ടിടം. 25 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടമൊരുക്കിയത്. പൊൻപാറ ഹിൽസിനു സമീപമാണ് കെട്ടിടം. പേരാമ്പ്ര ബ്രാഞ്ച് ഓഫീസ് ഐ. എം.ഒ. സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സുൽഫി എൻ. ഉദ്ഘാടനം ചെയ്തു.
ഡോ. സച്ചിത്ത് ഡി. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പടേരി കണ്ടി മുഖ്യാതിഥിയായി.
അഡ്വ. ഷിബു കട്ടക്കയം, ഡോ. വിൻസന്റ് ജോർജ് സി.എ, ഡോ. ആശ ജോസ് .വി, ഡോ. കമറുദ്ദീൻ .പി,
ഐ.എം.എ. സീനിയർ സോൺ വൈസ് പ്രസിഡണ്ട് ഡോ. അനീൻ എൻ. കുട്ടി, ഐ.എം.എ ഡിസ്റ്റിക് കമ്മിറ്റി ചെയർമാൻ ഡോ. വേണുഗോപാൽ .എം, ഡോ. ബാലനാരായണൻ ഒ.കെ, ഡോ. അജിത, രാജ ബാലൻ പി.പി. റോട്ടറി ക്ലബ്ബ് പേരാമ്പ്ര, ഡോ. സനൽ .കെ ലയൺസ് ക്ലബ്ബ് പേരാമ്പ്ര, സത്യൻ സ്നേഹ പൊൻപറ ഹിൽസ് ക്ലബ്ബ്,
സുരേഷ് ബാബു കൈലാസ് വ്യാപാരി വ്യവസായി ഏകോപന സമിതി, ഡോ. ആനന്ദൻ ഇ.വി, ഐ.എം.എ. പേരാമ്പ്ര ബ്രാഞ്ച് സെക്രട്ടറി, ഡോ. ഷീജ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.