ഒആര്‍എസ് ബോധവത്ക്കരണ ക്യാംപയിനുമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്; പ്രവര്‍ത്തനങ്ങള്‍ക്ക് വടകര സഹകരണ ആശുപത്രിയില്‍ തുടക്കം
വടകര: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് വടകരയുടെ നേതൃത്വത്തിൽ നടക്കുന്ന ഒആര്‍എസ് ബോധവക്കരണ ക്യാംപയിന് വടകര സഹകരണ ആശുപത്രിയില്‍ തുടക്കമായി. വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിൽ ഉടനീളം സഞ്ചരിക്കുന്ന ഒആര്‍എസ് (ORS) ട്രക്കിന്റെ ഫ്ലാഗ് ഓഫ് കർമ്മവും ചെയർപേഴ്സൺ നിർവഹിച്ചു.
ചടങ്ങിൽ സഹകരണ ആശുപത്രി പ്രസിഡണ്ട് ആര്‍.ഗോപാലൻ അധ്യക്ഷത വഹിച്ചു. ഐഎപി പ്രസിഡൻറ് ഡോ. നൗഷീദ് അനി പദ്ധതി വിശദീകരണവും, സഹകരണ ആശുപത്രി സീനിയർ പീഡിയാട്രീഷൻ ഡോ.എം.വി ഹരിദാസ് ഒആര്‍എസ് ബോധവൽക്കരണവും നടത്തി.
ഇന്ത്യൻ പീഡിയാട്രിക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. പ്രശാന്ത് പവിത്രൻ, ഐഎംഎ സെക്രട്ടറി ഡോക്ടർ പ്രേംദീപ് ഡെന്നിസൺ, സീനിയർ പീഡിയാട്രീഷൻ ഡോ. ലതാ സുബ്രഹ്മണ്യം എന്നിവർ ആശംസകൾ നേർന്നു. വടകര സഹകരണ ആശുപത്രി സെക്രട്ടറി ശ്രീ. നിയാസ് പി.കെ സ്വാഗതവും, ഐഎപി വടകര സെക്രട്ടറി ഡോ. സലാഹുദ്ദീൻ നന്ദിയും പറഞ്ഞു. തുടർന്ന് സഹകരണ നഴ്‌സിങ് സ്‌ക്കൂള്‍ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും അവതരിപ്പിച്ചു.