നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകുകയില്ല നാം; മോദി സര്‍ക്കാര്‍ നിരോധിച്ച ബി.ബി.സി ഡോക്യുമെന്ററി പേരാമ്പ്രയില്‍ പ്രദര്‍ശിപ്പിച്ച് ഡി.വൈ.എഫ്.ഐ


പേരാമ്പ്ര: നരേന്ദ്ര മോദി സര്‍ക്കാര്‍ നിരോധിച്ച ബി.ബി.സിയുടെ ‘India – The Modi Question’ ഡോക്യുമെന്ററി പേരാമ്പ്രയില്‍ പ്രദര്‍ശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടന്നത്.

സി.പി.ഐ (എം) ഏരിയ സെക്രട്ടറി എം കുഞ്ഞമ്മത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി അധ്യക്ഷനായി. പി.കെ അജീഷ്, എം.എം ജിജേഷ് എന്നിവര്‍ സംസാരിച്ചു. ആര്‍.ബിനില്‍രാജ് സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പരിധിയിലെ പേരാമ്പ്ര, മുളിയങ്ങല്‍, വെള്ളിയൂര്‍, ചത്തോത്ത് താഴെ, അഞ്ചാം പീടിക, മേപ്പയൂര്‍, പാലേരി, ചക്കിട്ടപാറ തുടങ്ങി എട്ട് കേന്ദ്രങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി.