യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


വടകര: യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 78ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹരിനന്ദ ഹരീന്ദ്രൻ പതാക ഉയർത്തി.

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യൂത്ത് കോൺഗ്രസ്‌ വടകര അസംബ്ലി മണ്ഡലം വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ മിറാഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം പ്രസിഡന്റ്‌ അഭിനന്ദ് ജെ മാധവ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി പ്രഭിൻ പാക്കയിൽ, മണ്ഡലം യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ബിപിൻ എംവി, അഡ്വ. സദാനന്ദൻ, വീക്ഷണം രാമചന്ദ്രൻ, യാജീവ് ജി ,രഗിന പി കെ, മൃദുൽ എംവി, ഷാരൂൺ പി കുമാർ, ശ്രീജിത്ത്‌, അശ്വിൻ, അഭിനന്ദ് പഴങ്കാവ് തുടങ്ങിയവർ സംസാരിച്ചു.