കുട്ടികള്‍ക്കായി വിജ്ഞാനപ്രദമായ പരിപാടികളും വര്‍ണ്ണോത്സവവും; സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ വിപുലമാക്കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി എല്‍.പി, യു.പി, അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ബ്ലോക്ക് റിസോഴ്‌സ് സെന്ററുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസ മത്സരങ്ങളും അംഗന്‍വാടികളില്‍ വര്‍ണ്ണോത്സവവും ഒരുക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ വി.കെ പ്രമോദ്, കെ.സുനില്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍, ശശികുമാര്‍ പേരാമ്പ്ര, കെ. സജീവന്‍ മാസ്റ്റര്‍, കെ.കെ ലിസി, കെ.സനാതനന്‍, ശിശു വികസന ഓഫീസര്‍ കെ. ദീപ, സത്യന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കാദര്‍ സ്വാഗതവും ബ്ലോക്ക് മെമ്പര്‍ കെ. കെ വിനോദന്‍ നന്ദിയും പറഞ്ഞു.

പേരാമ്പ്ര റീജ്യനല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ അഗന്‍വാടി, ആശാ വര്‍ക്കര്‍മാരുടെയും വജ്ര ജൂബിലി കലാകാരന്‍മാരുടെ സംഗമവും കലാപരിപാടികളുംനടന്നു.

summary: independence day program were organized under the leadership of perambra block panchayath