തിമർത്തു പെയ്ത് മഴ! കക്കയം ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി; ഡാമിൽ നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവിങ്ങനെ…
കൂരാച്ചുണ്ട്: കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനെ തുടർന്ന് ഡാമിലെ ജലനിരപ്പ് വര്‍ധിച്ചു. ഷർട്ടർ 15 സെന്റിമീറ്ററിൽ നിന്നും 30 സെന്റീമീറ്റർ ആയി ഉയർത്തിയതായി അധീകൃതർ അറിയിച്ചു. ഇതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 25 ക്യുബിക്ക് മീറ്ററിൽ നിന്നും 50 ക്യൂബിക് മീറ്റർ ആയി ഉയരും.
മഴയെ തുടർന്ന് ഇന്നലെ രാത്രി കക്കയം ഡാമിലെ ജലനിരപ്പ് വര്‍ധിച്ച് റെഡ് അലേര്‍ട് ലെവലിന് മുകളിലെത്തിയ സാഹചര്യത്തിലാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഡാമിന്റെ ഒരു ഷട്ടർ 15 സെന്റീമീറ്ററാക്കിയാണ് ഉയർത്തിയത്. കുറ്റ്യാടി പുഴയ്ക്ക് ഇരു വശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Summary: increased shutter height in kakkayam dam