തൊഴിലുറപ്പു തൊഴിലാളികളുടെ വേതനവും തൊഴിൽ ദിനങ്ങളും വർദ്ധിപ്പിക്കുക; എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ  പ്രചാരണ ജാഥ ആയഞ്ചേരിയിൽ സമാപിച്ചു


ആയഞ്ചേരി: തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘടനയായ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ സമാപിച്ചു. തൊഴിലുറപ്പ് പദ്ധതിയോട് കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് വേതനയും തൊഴിൽ ദിനങ്ങളും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജാഥ സംഘടിപ്പിച്ചത്.

തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നവമ്പർ 27 ന് നടക്കുന്ന കേന്ദ്ര ഗവൺമെന്റ് ഓഫീസ് മാർച്ച് വിജയിപ്പിക്കുന്നതിനായാണ് വടകര ഏരിയ തലത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്. ആയഞ്ചേരിയിൽ നടന്ന ജാഥ സമാപന സമ്മേളനം സി.പി.ഐ.എം വടകര ഏരിയ സിക്രട്ടരി ടി.പി.ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ പി.യം.ബാലൻ, പി.പി.ബാലൻ, ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, സുജ, രജിത.പി, ജാനു ടീച്ചർ, ബിജീഷ്.വി.കെ എന്നിവർ സംസാരിച്ചു.

Summary: increase the wages and working days of the indentured laborers; NREG Workers Union vehicle campaign rally concluded in Ayanchery