‘പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക’; ചോറോട് മാങ്ങോട്ട് പാറയിൽ സായാഹ്ന ധർണ്ണയുമായി എച്ച്.എം.എസ്


ചോറോട്: 14 മാസത്തെ പെൻഷൻ കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യുക, പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, ചികിത്സ, വിവാഹ സഹായധന ആനുകൂല്യങ്ങൾ പരിഷ്കരിച്ച് കുടിശ്ശിക തീർത്ത് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ജനത കൺസ്ട്രക്ഷൻ & ജനറൽ വർക്കേഴ്സ് യൂണിയൻ (HMS) സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ഡിസംബർ 4ന് എച്ച്.എം.എസ് നടത്തുന്ന സെക്രട്ടിയേറ്റ്‌ മാർച്ചിന്റെ പ്രചരണാർഥമാണ് ധര്‍ണ സംഘടിപ്പിച്ചത്‌. ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറയിൽ നടന്ന സായാഹ്ന ധർണ്ണ എച്ച്.എം.എസ് ജില്ലാ സെക്രട്ടറി കെ.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ആർ.എം ഗോപാലൻ, ആർ.ജെ.ഡി ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം നാരായണൻ, എം.കെ രാഘവൻ മാസ്റ്റർ, വി.പി പവിത്രൻ, കെ.ടി.കെ ചന്ദ്രൻ, ശശി ചാണമ്പ്രത്ത് എന്നിവർ സംസാരിച്ചു.

Description: ‘Increase pension to Rs 5000’; HMS