വൈദ്യുതി ചാർജ് വർധനവ്; കുറ്റ്യാടി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്
കുറ്റ്യാടി: വൈദ്യുതി ചാർജ് വില വർധനവിനെതിരെ കുറ്റ്യാടി കെ എസ് ഇ ബി ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കുറ്റ്യാടി കോൺഗ്രസ് ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് കെ എസ് ഇ ബി ഓഫിസിനു മുന്നിൽ പോലീസ് തടഞ്ഞു. മാർച്ച് ഡി സി സി പ്രസിഡൻ്റ് അഡ്വ: കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. വി എം ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ,എം കെ ഭാസ്കരൻ ,മoത്തിൽ ശ്രീധരൻ, പി കെ സുരേഷ്, കണ്ണോത്ത് ദാമോദരൻ, പി അജിത്ത്, ഇ ആനന്ദൻ, കെ സജീവൻ,കെ പി അബ്ദുൾ മജീദ്, ടി സുരേഷ് ബാബു, പി പി ആലിക്കുട്ടി, പി പി അശോകൻ, എസ് ജെ സജീവ്കുമാർ, കേളോത്ത് കുഞ്ഞമ്മത് കുട്ടി, മംഗലശ്ശേരി ബാലകൃഷ്ണൻ,എ ടി ഗീത, വി വി വിനോദൻ, ഇ എം അസ്ഹർ, രാഹുൽ ചാലിൽ ,എൻ സി കുമാരൻ, സി.കെ രാമചന്ദ്രൻ, ടി കെ അശോകൻ, തായന ബാലാമണി,കെ കെ നഫീസ എന്നിവർ സംസാരിച്ചു.
Description: Increase in electricity charges; Congress marched to Kuttyadi Electricity Office