സ്വർണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി സ്വർണ വില കൂടുന്നു; ഇന്ന് വർധിച്ചത് 400 രൂപ


തിരുവനന്തപുരം: സ്വർണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി സ്വർണ വില വീണ്ടും കൂടാൻ തുടങ്ങി. ഇന്ന് ​ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച്. ഒരു പവന് 56920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ​ഗ്രാമിന്റെ വില 7,115 രൂപയാണ്.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.