കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നരിക്കുനി സ്വദേശി ഉള്‍പ്പെടെ രണ്ട് യാത്രക്കാരില്‍ നിന്നായി 1.15 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.15 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് പിടികൂടിയത്. മിശ്രിതരൂപത്തിലാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

നരിക്കുനി സ്വദേശി മണ്ണമ്മല്‍ സുഹൈല്‍ (32), കാസര്‍കോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി റിയാസ് അഹമ്മദ് പുത്തൂര്‍ ഹംസ (41) എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

റിയാസ് അഹമ്മദ് പുത്തൂര്‍ ഹംസയില്‍ നിന്ന് 55 ലക്ഷം രൂപ വിലമതിക്കുന്ന 990 ഗ്രാം സ്വര്‍ണ്ണമിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സ്യൂളുകളും കുവൈത്തില്‍ നിന്ന് എത്തിയ സുഹൈലില്‍ നിന്ന് 60 ലക്ഷം രൂപ വിലമതിക്കുന്ന 1095 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാല് ക്യാപ്‌സ്യൂളുകളുമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.