വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വനിത വ്യവസായ സംരംഭ കെട്ടിടം ഉദ്ഘാടനം ചെയ്തു


വടകര: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വനിതകൾക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വ്യവസായ സംരംഭത്തിന്റെ കെട്ടിടോദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സിമി കെ കെ ആധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജിത കോളിയോട്ട്, സുബിഷ കെ, മെമ്പർമാരായ കെ ഗോപാലൻ മാസ്റ്റർ, എം പി വിദ്യാധരൻ, ഷറഫുദ്ദീൻ കൈതയിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പുഷ്പ ഹാസൻ,രാഗിണി തച്ചോളി തുടങ്ങിയവർ സംബന്ധിച്ചു.