വിദ്യാര്‍ത്ഥികളിലെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുക; ചെമ്പനോട ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ക്ലബുകളുടെയും ഉദ്ഘാടനം


ചെമ്പനോട: കുട്ടികളിലെ സര്‍ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെമ്പനോട ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു. യുവകവയത്രിയും മാധ്യമ പ്രവര്‍ത്തകയും അധ്യാപകയുമായ വീണ കെ.സി.ടി.പി ഉദ്ഘാടനം നിര്‍വഹിച്ചു.

വിദ്യാലയങ്ങളില്‍ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉള്‍ക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍.


വാര്‍ഡ് മെമ്പര്‍ ശ്രീമതി ലൈസ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ് ഷാന്റി വി.കെ സ്വാഗതം ആശംസിച്ചു. അധ്യാപക പ്രതിനിധി തോമസ് സി.കെ, വിദ്യാര്‍ത്ഥി പ്രതിനിധി അന്ന മരിയ സന്തോഷ്, വിദ്യാരംഗം കണ്‍വീനര്‍ റെന്‍സി ജോര്‍ജ്, സജി മാത്യു എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

സംഗീത ദിനത്തിന്റെ പ്രാധാന്യം ഉള്‍കൊണ്ട് കുട്ടികള്‍ക്ക് വേണ്ടി രേണു ജോയി ഗാനം ആലപിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.