വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് നാടിന് സമര്‍പ്പിച്ചു


വില്ല്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ഡോക്ടർ കെ.ബി മേനോൻ സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഡി.എം.ഒ ഡോ.എന്‍ രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎപാറക്കൽ അബ്ദുല്ല, തോടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് പി.എം ലീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിമി, രജിത, ബ്ലോക്ക്സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശാന്ത വള്ളിൽ, മെമ്പർമാരായ എം.കെ റഫീഖ്, ഒ.എം ബാബു, സുബീഷ് പഞ്ചായത്ത് മെമ്പർ രാഗിണി തച്ചോളി, ഡി.പി.എം ഡോ. ഷാജി, രാഷ്ട്രീയ നേതൃത്വങ്ങളായ പി.സി സുരേഷ്, അഡ്വ.ഇല്യാസ്, വിനോദ് ചെറിയത്, കേളോത്ത് സുനിൽകുമാർ, പ്രിബേഷ് പൊന്നക്കാരി, കെ.കെ മോഹനൻ, മുഹമ്മദ് എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോക്ടർ ജ്യോതി നന്ദിയും പറഞ്ഞു.

Description: Inauguration of the new building of the Villiyapally Grama Panchayat Family Health Center