ഏക സിവിൽ കോഡിന്റെ പേരിൽ സി.പി.എം സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു; ഇ.കെ. മൗലവി


ഏക്കാട്ടൂർ: ഏക സിവിൽ കോഡിന്റെ പേരിൽ സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കാതെ സി.പി.എം. സമൂഹത്തെ രണ്ട് തട്ടിലാക്കി ഭിന്നിക്കാൻ ശ്രമിക്കുകയാണെന്ന് അരിക്കുളം പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് ഇ.കെ. മൗലവി.

“പ്രതാപങ്ങളുടെ നാട്ടിൽ പ്രത്യാശയുടെ പതാക ” ഖാഇതെ മില്ലത്ത് സെന്റർ ഫണ്ട് ശേഖരണം” എക്കാട്ടൂരിൽ പി.കെ. അഹമ്മദ്ഹാജിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സി.വി.റഊഫ് ഹാജി അധ്യക്ഷനായി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ വടക്കയിൽ മുഖ്യപ്രഭാഷണം നടത്തി. കെ.എം.അബ്ദു സലാം, അഷ്റഫ് പുതിയോട്ടിൽ, റഊഫ് ഒതയോത്ത്, സാഹിർ കേളോത്ത്, ഫൈസൽ മക്കാട്ട്, സിറാജ് എം.കെ. ബഷീർ രയരോത്ത്, നജ്‌ന കേളോത്ത്, അൻസിന കുഴിച്ചാലിൽ തുടങ്ങിയവര്‍ സംസാരിച്ചു.