ചെമ്മരത്തൂരിലെ കെ.പി കേളപ്പന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ഫെബ്രുവരിയില്‍; സ്മരണികയിലേക്ക് സൃഷ്ടികൾ അയക്കാം


ചെമ്മരത്തൂര്‍: കെ.പി കേളപ്പൻ സ്മാരക മന്ദിരം, പതിയാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. “എം.ടി. എഴുത്തിലെ രമണീയത” ആണ് വിഷയം. പൊതുജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തവയായിരിക്കണം. സമ്മാനാർഹമായ കൃതികൾ സ്മരണികയിൽ ഉൾപ്പെടുത്തും. സൃഷ്ടികൾ ജനുവരി 25ന് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ കെ.കെ രാജേഷ് (കൺവീനർ സ്മരണികമ്മറ്റി) ഫോൺ നമ്പർ: 9447540812.

ഫെബ്രുവരി 10ന് വൈകിട്ട് 5മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി പ്രൊഫ.കെ.വീരാന്‍കുട്ടി ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്യും. സത്യന്‍ മൊകേരി, ഇ.കെ വിജയന്‍ എം.എല്‍.എ, കെ.കെ ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് രാത്രി 8മണിയോടെ കെ.പി.എ.സി അവതരിപ്പിക്കുന്ന ‘ഒളിവിലെ ഓര്‍മകള്‍’ നാടകം അരങ്ങേറും

Description: Inauguration of KP Kelappan Memorial Mandir in Chemmarathur in February