ആഘോഷമായി വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും വാര്‍ഷികവും
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ 135-ാം വാര്‍ഷികവും കെട്ടിടോദ്ഘാടനവും ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി. സുനന്ദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദിലിത്ത് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരണവും നടത്തി. സാഹിത്യകാരന്‍ എം.പി. അനസ് പ്രഭാഷണം നടത്തി.[mid
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രസന്ന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശോഭ, മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക്ക് മെമ്പര്‍ ശ്രീമതി അഷീദ നടുക്കാട്ടില്‍, ബി.പി.സി അനുരാജ് വരിക്കാലില്‍, സത്യന്‍ വിളയാട്ടൂര്‍, അഷറഫ് മാസ്റ്റര്‍, സുരേഷ് ഓടയില്‍, എം.കെ. രാമചന്ദ്രന്‍, മേലാട്ട് നാരായണന്‍, മധു പുഴ അരികത്ത് എന്നിവര്‍ ആശംസകള്‍ പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എന്‍.സി. ബിജു നന്ദി പറഞ്ഞു.
മുന്‍ പ്രധാന അധ്യാപകന്‍ വി.പി. ശിവദാസിനെ ചടങ്ങില്‍ ആദരിച്ചു. ഇതോടൊപ്പം വര്‍ണ്ണശബളമായ ഘോഷയാത്രയും അംഗന്‍വാടി-നഴ്‌സറി ഫെസ്റ്റ്, കുട്ടികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.