ഇനി പുത്തന്‍ മോടിയില്‍; നവീകരിച്ച ചെറുവണ്ണൂര്‍ മസ്ജിദുല്‍ഹുദാ ഉദ്ഘാടനം ഇന്ന്


പേരാമ്പ്ര: നവീകരിച്ച ചെറുവണ്ണൂര്‍ ഓട്ടുവയല്‍ മസ്ജിദുല്‍ ഹുദായുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ബുഖാരി കടലുണ്ടി മുഖ്യാതിഥിയാകും.

പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 25ന് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയും, 26ന് അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി ആലുവയും മതപ്രഭാഷണം നടത്തും.