വൈദ്യുതി മുടങ്ങുമെന്ന ആശങ്കയ്ക്കുവിട: സോളാര്‍ പാനല്‍ നിര്‍മ്മിച്ച് വൈദ്യുത ഉല്‍പാദന സ്വയംപര്യാപ്തത നേടി വിളയാട്ടൂര്‍ ജി.എല്‍.പി.സ്‌കൂള്‍
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ഇനി ഊര്‍ജ്ജ ഉല്പാദന രംഗത്ത് സ്വയം പര്യാപ്തം. സമഗ്ര ശിക്ഷകേരളയുടെ പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ നിര്‍മ്മിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്.എസ്.കെ കോഴിക്കോട് ഡി.പി.ഒ കെ.എന്‍ സജീഷ് നാരായണന്‍ മുഖ്യാതിഥി ആയി.
പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിനു കുറുവങ്ങാട്, മേലടി ബി.പി.സി അനുരാജ് വി, രാഹുല്‍ എംകെ കെ കെ ബാബു, രഘു നമ്പിയത്ത്, ശിവദാസ് വി.പി, അബ്ദുല്‍ ഹക്കീം, സത്യന്‍ വിളയാട്ടൂര്‍, പി ബാലന്‍, ശങ്കരനാശാരി എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു.
ഹെഡ് മിസ്ട്രസ് ടി സുനന്ദ സ്വാഗതവും പി.ടി.എ പ്രസിഡന്റ് എന്‍.സി ബിജു നന്ദിയും പറഞ്ഞു.