‘നാട്ടൊരുമ’യ്ക്കായി നാടൊന്നിച്ചു; അരിക്കുളം കാളിയത്ത് മുക്കിലെ നവീകരിച്ച് ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു


അരിക്കുളം: കാളിയത്ത് മുക്കിലെ നവീകരിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം അരിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് വി.എം. ഉണ്ണി നിർവഹിച്ചു. ‘നാട്ടൊരുമ 2023’ സാംസ്ക്കാരികോത്സവത്തിന്റെ ഭാ​ഗമായാണ് ബസ് സ്റ്റോപ്പ് നവീകരിച്ചത്. ഏപ്രിൽ 15,16 തീയ്യതികളിൽ കാളിയത്ത് മുക്കിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ പി.ബാലകൃഷണൻ അധ്യക്ഷത വഹിച്ചു. ആന പൊയിൽ ഗംഗാധരൻ, പി.കെ. രാജേഷ്, സി.എം. ഷിജു, ഉമ്മർകുട്ടി എന്നിവർ സംസാരിച്ചു. പി.എം. ബാബു സ്വാഗതവും വിജയൻ അരയണ്ണൂർ നന്ദിയും പറഞ്ഞു.

Summary: inagurated renuveted bus stop in Kaliyath mukkku