ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനവും, കലാപരിപാടികളും; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്, എന്‍.എസ്.എസിന്റെ ആഭിമുഖയത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭ പദ്ധതി ഉദ്ഘാടനവും ഉപജീവനം പദ്ധതി സമര്‍പ്പണവും നടത്തി
മേപ്പയ്യൂര്‍: ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഭ പദ്ധതി ഉദ്ഘാടനവും ഉപജീവനം പദ്ധതി സമര്‍പ്പണവും നടന്നു. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്. ഹയര്‍ സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ ഇ.കെ.ഗോപി അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സക്കീര്‍ മനക്കല്‍ സ്വാഗത ഭാഷണം നടത്തി. മേലടി ബി.പി.സി.അനുരാജ് മുഖ്യ പ്രഭാഷണം നടത്തി. ദിനേശ് പാഞ്ചേരി ആശംസകള്‍ അര്‍പ്പിച്ചു.
ഉപജീവനം പദ്ധതി സമര്‍പ്പണം എന്‍.എസ്.എസ്. പയ്യോളി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ പി.ശ്രീജിത് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്‌കൂളിലെ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ഗിരിജയെ ആദരിച്ചു. തുടര്‍ന്ന് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു.