വാണിമേലില്‍ ഇതര സംസ്ഥാന തൊഴിലാളി വാടക ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തു
നാദാപുരം: വാണിമേലില്‍ ഇതര സംസ്ഥാന തൊഴിലാളി വാടക ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി നിലന്‍ സര്‍ക്കാര്‍(30)ആണ് മരിച്ചത്.
ഇന്നലെ ഒരു മണിയോടെയാണ് ഇയാളെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വയല്‍ പീടികയിലെ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു ഇയാള്‍.