കാറിന്റെ ഡോറിലിരുന്ന് യാത്ര, ഒപ്പം പടക്കം പൊട്ടിക്കലും ഡാന്‍സും; കല്ലാച്ചി പുളിയാവ് റോഡിൽ അതിരുവിട്ട് യുവാക്കളുടെ വിവാഹാഘോഷം


വടകര: വിവാഹഘോഷത്തിനിടെ ആഡംബര കാറുകളില്‍ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ റീല്‍സ് ചിത്രീകരണം. കല്ലാച്ചി പുളിയാവ് റോഡിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വിവാഹപാര്‍ട്ടിയില്‍ വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറുകളില്‍ അഭ്യാസപ്രകടനം നടത്തിയത്.

കാറിന്റെ ഡോറിലിരുന്നും അപകടകരമായി ഡ്രൈവ് ചെയ്തും റോഡിലുടനീളം ഗതാഗതതടസ്സമുണ്ടാക്കിയുമായിരുന്നു യുവാക്കളുടെ യാത്ര. മൂന്ന് കാറുകളിലാണ് യുവാക്കള്‍ ഇത്തരത്തില്‍ അപകടകരമായി യാത്ര ചെയ്തത്. മാത്രമല്ല യാത്രയ്ക്കിടെ മൂന്ന് കിലോമീറ്ററോളം ദൂരം പടക്കം പൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്തു. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലാണ്.

ഇതിനിടെ വിവാഹപാര്‍ട്ടിയുടെ പിന്നില്‍ വരികയായിരുന്ന ഒരുവാഹനത്തെയും കടന്നുപോകാന്‍ അനുവദിക്കാത്തതും ദൃശ്യങ്ങളില്‍ കാണാം. വരന്‍ ഇവര്‍ക്കൊപ്പം റോഡില്‍ ഡാന്‍സ് കളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌. സംഭവത്തില്‍ ഇതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

 

Description: In Vadakara The wedding celebration of the young people went out of bounds