തരിശുഭൂമിയില്‍ പൊന്ന് വിളയിച്ച് കര്‍ഷകര്‍; വാല്യക്കോട് തരിശിടത്തില്‍ ചെയ്ത നെല്‍ക്കൃഷി വിളവെടുത്തു


വാല്യക്കോട്: നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് തരിശിടത്തില്‍ കൃഷി ചെയ്ത നെല്‍കൃഷി വിളവെടുത്തു. പ്രദേശത്തെ ആറേക്കറോളം വരുന്ന പാടശേഖരത്തിലാണ് കൃഷി ഒരുക്കിയിരുന്നത്.

അത്യുത്പാദന ശേഷിയുള്ള നെല്‍വിത്തുപയോഗിച്ച് ചെയ്ത നെല്‍ക്കൃഷി വിളവെടുപ്പ് കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍ നിര്‍വഹിച്ചു. വാര്‍ഡംഗം കെ ശ്രീധരന്‍ അധ്യക്ഷനായി.

പഴയിടത്തില്‍ പ്രേമന്‍, കെ.എം മനോജ്, സുരേന്ദ്രന്‍ വട്ടക്കണ്ടി, ചന്ദ്രന്‍ തയ്യുള്ളതില്‍, കെ.കെ പുഷ്പ, മത്തത്ത് കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു. വിളവെടുപ്പ് ആഘോഷമാക്കി കര്‍ഷകരും.