യു.പിയിൽ സ്കൂളിൻ്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബലി നൽകിയ സംഭവം; നാദാപുരം റോഡിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച് ബാലസംഘം
ഒഞ്ചിയം: ഉത്തർപ്രദേശിലെ ഹാത്രസിൽ സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബലി കൊടുത്തതിൽ പ്രതിഷേധിച്ച് ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രൊഫസർ പാപ്പുട്ടി മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ് സാൻവിയ സജീവൻ അദ്ധ്യക്ഷത വഹിച്ചു.
രാജ്യത്ത് പടരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് പാപ്പൂട്ടി മാസ്റ്റർ പറഞ്ഞു. ഏരിയ സെക്രട്ടറി അലൻ.ടി.ടി സ്വാഗതം പറഞ്ഞു.
ഏരിയ കൺവീനർ വി.എം പ്രജീഷ് കുമാർ, അക്കാദമി കൺവീനർ വസന്തൻ മാസ്റ്റർ, ജോയിൻ കൺവീനർ സത്യേന്ദ്രൻ, ജോയിൻ സെക്രട്ടറി പ്രിൻസ്.കെ.കെ, വൈസ് പ്രസിഡന്റ് മാളവിക എന്നിവർ സംസാരിച്ചു. അബിൻ.ടി.കെ, രൂപ കെ, കെ.കെ.പവിത്രൻ, ജയൻ പി.കെ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
Summary: In UP, a second class student was sacrificed for the betterment of the school; Bhalasangam organized a protest meeting on Nadapuram Road