ഡെങ്കിപ്പനി; ചക്കിട്ടപ്പാറയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം


ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് ഒമ്പതില്‍ ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ഫോഗിംഗ് നടത്തി. ഡെങ്കിപ്പനിക്കെതിരേ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വാര്‍ഡ് മെമ്പര്‍ ബിന്ദുസജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.കെ നവ്യ, ആശ പ്രവര്‍ത്തക ദേവി പി എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.