പൂഴിത്തോട്- പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡ്; സമരസമിതി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശുചീകരണ പ്രവര്‍ത്തിയുമായി കര്‍ഷക സംഘം


ചക്കിട്ടപാറ: പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദല്‍റോഡിന്റെ വഴികളിലെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റി കര്‍ഷകസംഘം. വയനാട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലും പടിഞ്ഞാറത്തറയിലും പൂഴിത്തോട്ടിലും സമരം നടത്തുന്ന സമരസമിതി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കര്‍ഷക സംഘം മുതുകാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തി നടത്തിയത്.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഷിനീഷ് വേനകുഴിയില്‍ അധ്യക്ഷത വഹിച്ചു.

കെ.പി ചന്ദ്രന്‍, വാര്‍ഡ് അംഗം സി.കെ ശശി, സിപിഎം മുതുകാട് ലോക്കല്‍ സെക്രട്ടറി പി.സി സുരാജന്‍, കര്‍ഷക സംഘം ജില്ലാ കമ്മറ്റി അംഗം വിശ്വന്‍, അഗസ്റ്റിന്‍ അമ്പാട്ട്, ജീമോന്‍ കാഞ്ഞിരത്തിങ്കല്‍, രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.