കടുത്ത വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷം; പെരുവണ്ണാമൂഴി താഴത്ത് വയല്‍ ഭാഗത്ത് ജല അതോറിറ്റിയുടെ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു


പേരാമ്പ്ര: പെരുവണ്ണാമൂഴി താഴത്ത് വയല്‍ ഭാഗത്ത് ജല അതോറിറ്റിയുടെ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. പെരുവണ്ണാമൂഴി-കടിയങ്ങാട് പാതയോരത്താണ് പൈപ്പുപൊട്ടിയത്.

വേനല്‍ കടുത്ത് ജലക്ഷാമം രൂക്ഷമായി സാഹചര്യത്തിലാണ് കുടിവെള്ള പെപ്പുപെട്ടി ദിവസങ്ങളോളം വെള്ളം പാഴായി പോകുന്നത്.

പന്തിരിക്കര ഒറ്റക്കണ്ടം റോഡില്‍ മുണ്ടപ്പള്ളി ഭാഗത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുപൊട്ടി സമാനരീതിയില്‍ വെള്ളം പാഴാകുന്നുണ്ട്.

വേനലില്‍ പേരാമ്പ്രയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴാണ് വെള്ളം പാഴാകുന്നത് നിര്‍ത്താന്‍ ആഴ്ചകളായിട്ടും നടപടിയില്ലാത്തത്. പെരുവണ്ണാമൂഴിയില്‍നിന്ന് പമ്പുചെയ്യുന്ന വെള്ളമാണ് ഈ ഭാഗത്തെത്തുന്നത്.