കെ.എസ്.ആര്‍.ടി.സി ബസിനെ പിന്നിലാക്കാന്‍ അപകടകരമാം വിധം സ്വകാര്യ ബസിന്റെ മറികടക്കല്‍; പേരാമ്പ്രയില്‍ സ്വകാര്യബസ് നാട്ടുകാര്‍ തടഞ്ഞുവെച്ചു


പേരാമ്പ്ര: അമിത വേഗത്തില്‍ അപകടകരമാം വിധം ബസോടിച്ചു. പേരാമ്പ്രയില്‍ സ്വകാര്യ ബസ് നാട്ടുകാര്‍ തടഞ്ഞുവെച്ചു. പേരാമ്പ്ര മാര്‍ക്കറ്റ് സ്റ്റോപ്പില്‍ ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം.

കെ.എസ്.ആര്‍.ടി.സി ബസിനെ പിന്നിലാക്കാന്‍ വേണ്ടി അപകടകരമാം വിധം ബസ് ക്രോസ്സ് ഇട്ട സ്വകാര്യ ബസിനെ നാട്ടുകാര്‍ തടഞ്ഞ് വെക്കുകയായിരുന്നു. പിന്നീട് കെ.എസ്.ആര്‍.ടി.സി ബസ് കടത്തി വിട്ട് കുറച്ച് സമയത്തിനു ശേഷം പോവാന്‍ അനുവദിക്കുകയുമായിരുന്നു.

കോഴിക്കോട് കുറ്റ്യാടി റോഡില്‍ ബസിന്റെ അമിത വേഗതകാരണം സമീപകാലത്ത് പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ബസുകളുടെ മത്സരയോട്ടം ഈ പാതയിലെ സ്ഥിരം കാഴ്ച്ചയാണ്. കൃത്യമായ സ്റ്റോപ്പുകളില്‍ ബസ്സ് നിര്‍ത്താതെയും തിരക്കിട്ടു പായുന്ന ബസുകള്‍ പല അപകടങ്ങള്‍ക്കും ഇടയാക്കാറുണ്ട്.

കഴിഞ്ഞ ദിവസം വടക്കഞ്ചരിയില്‍ 9 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന നടുക്കത്തില്‍ നിന്നും വിട്ടുപോരും മുന്‍പാണ് ഇത്തരം പ്രവൃത്തികള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്.

summary: in perambra peoples block privet bus that attempt to overtake KSRTC bus dangerously