നടുവണ്ണൂരിലെ വ്യാപാരികള്‍ ഒന്നിച്ചു; കുറുപ്പിന്റെ മുക്കുതൊട്ട് വെള്ളോട്ട് അങ്ങാടിവരെ ഒന്നര കിലോമീറ്റര്‍ റോഡ് ശുചീകരിച്ചു


നടുവണ്ണൂര്‍: നടുവണ്ണൂരിലെ വ്യാപാരികളുടെ നേതൃത്വത്തില്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. നടുവണ്ണൂരിലെ കുറുപ്പിന്റെ മുക്കുതൊട്ട് വെള്ളോട്ട് അങ്ങാടിവരെ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ റോഡിന് സമീപമാണ് ശുചീകരണം നടത്തിയത്.

കാടുകള്‍ വെട്ടിമാറ്റിയതോടൊപ്പം, പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിഗിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവൃത്തി രാവിലെ ഏഴ് മണിമുതല്‍ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വ്യാപാരി ഫെസ്റ്റിന്റെ ഭാഗമായാണ് ശുചീകരണം സംഘടിപ്പിച്ചത്.

വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ ടി.സി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.കെ ജലീല്‍, വിക്ടറി ചന്ദ്രന്‍, എ.പി ഷാജി, അഷ്‌റഫ് പുതിയപുറം, ഷെബീര്‍ നെടുങ്കണ്ടി, ബൈജു, ബിജു എന്നിവര്‍ സംസാരിച്ചു.

summary: in naduvannur town, cleaning work was done under the leadership of traders