മേപ്പയൂരില്‍ ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ഇനി സമൃദ്ധമായി വളരും; കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച തെങ്ങിന്‍ തൈകളുടെ വിതരണത്തിന് തുടക്കമായി
മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. കൃഷിഭവന്റെ കീഴില്‍ കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച ആയിരം ഡബ്ല്യൂസിടി തെങ്ങിന്‍ തൈകള്‍ കര്‍മ്മസേനയുടെ കാര്‍ഷിക നഴ്‌സറിയില്‍ വെച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ കുഞ്ഞായിശ ഇളമ്പിലാശ്ശേരിയ്ക്ക് തൈകള്‍ നല്‍കികൊണ്ട് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ ടി.എന്‍ അശ്വിനി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീനിലയം വിജയന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍, കെ.കെ മൊയ്തീന്‍ മാസ്റ്റര്‍, കൃഷി അസിസ്റ്റന്റ് സി.എസ് സ്‌നേഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കര്‍മ്മ സേന സെക്രട്ടറി കുഞ്ഞിരാമന്‍ കിടാവ് സ്വാഗതവും കെ.എം കൃഷ്ണന്‍ നന്ദിയും പറഞ്ഞു. 130 രൂപ നിരക്കില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ആരംഭിച്ചു.