മണിയൂരിൽ ചെങ്കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു


വടകര: മണിയൂരിൽ ചെങ്കല്ലു കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ടാണ് സംഭവം.

ചെങ്കൽ ലോഡുമായി എത്തിയ
ചെരണ്ടത്തൂർ മാങ്ങംമൂഴി റോഡിൽ നിന്ന് ലോറി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. വളവിൽ കരീമിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. ഈ സമയം വീട്ടുമുത്തത് ആരുമില്ലാ തിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

കണ്ണൂരിൽ നിന്നാണ് കല്ലുമായി ലോറി ചെരണ്ടത്തൂരിലെത്തിയത്. കണ്ണൂർ ചാലോട് സ്വദേശി ജിതേഷിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എക്സ് 3602 നമ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ലോറിക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Summary: In Maniyur, a lorry carrying red stone went out of control and overturned into the backyard. The driver and assistant escaped unhurt