കുറ്റ്യാടിയില്‍ അഴുക്കുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍; കനത്ത മഴയില്‍ കടകള്‍ക്ക് ഉള്ളില്‍ വെള്ളം; മഴയില്‍ മരങ്ങള്‍ കടപുഴകി വീണ് വ്യാപക നാശം


കുറ്റ്യാടി: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയില്‍ കുറ്റിയടിയില്‍ കടകളില്‍ വെള്ളംകയറി വന്‍ നാശനഷ്ടം. ശക്തമായ മഴയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെയും തൊട്ടില്‍പാലം റോഡിലെയും കടകളില്‍ വെള്ളം കയറി. കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രി പരിസരം, തൊട്ടില്‍പാലം റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് കഴിഞ്ഞ വര്‍ഷം ആരംഭിച്ച അഴുക്കുചാല്‍ നിര്‍മാണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. തൊട്ടില്‍പാലം റോഡില്‍ അഴുക്കുചാല്‍ നിര്‍മാണത്തിന് കുഴിവെട്ടിയതും വെള്ളക്കെട്ടിന് ഇടയാക്കി. അഴുക്കുചാല്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മലയോര മേഖലയിലും കനത്ത മഴ പെയ്തു. തോടുകളും അരുവികളും കര കവിഞ്ഞൊഴുകി. കുറ്റ്യാടിപ്പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നു. ചൂരണിയില്‍ കാറ്റില്‍ കശുമാവ് കടപുഴകി വീണു തെങ്ങോലില്‍ തങ്കച്ചന്റെ വീട് ഭാഗികമായി തകര്‍ന്നു. മഞ്ഞപ്പള്ളി, ചൂരണി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

summery: in kuttyadi town, the rain caused wides