കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതോടൊപ്പം വരുമാനമാര്‍ഗം ഒരുക്കലും; വനിതകള്‍ക്കായി ഇടവിള കിറ്റ് വിതരണം ചെയ്ത് കൂത്താളി ഗ്രമപഞ്ചായത്ത്


കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി വനിതകള്‍ക്കുള്ള ഇടവിള കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപകുമര്‍ അധ്യക്ഷനായി.

കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക. അതിലൂടെ വരുമാനമാര്‍ഗം കണ്ടെത്തുക, ഗ്രാമപഞ്ചായത്ത് ഭക്ഷ്യസ്വയം പര്യപ്തതയില്‍ എത്തിച്ചേരുക എന്നുള്ളതുമാണ് ഈ പദ്ധതി ലക്ഷ്യംവെക്കുന്നത്.

ചടങ്ങില്‍ കൂത്താളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി സ്റ്റീഫന്‍, കര്‍ഷകര്‍, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

summary: in koothali panchayath, inter cropping kit was distributed to women