മാര്‍ച്ച് 22 ലോക ജലദിനം; കീഴരിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ആയിരം കുളങ്ങള്‍ നാടിനായി സമര്‍പ്പിക്കുന്നു
കീഴരിയൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാര്‍ച്ച് 22 ലോക ജലദിനം സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കീഴരിയൂരില്‍ ആയിരം കുളങ്ങള്‍ നാടിനായി സമര്‍പ്പിക്കുന്നു.
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് എന്‍.എം. സുനില്‍ നിര്‍വ്വഹിച്ചു.
പരിപാടിയില്‍ എന്‍.ആര്‍.ഇ.ജി.എസ് ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റുമാര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.