കണ്ണൂർ ന്യൂമാഹിയിൽ യുവാവിന് വെട്ടേറ്റു; ആക്രമണം വീട്ടിലേക്ക് മടങ്ങുമ്പോൾ


ന്യൂമാഹി: തലശ്ശേരി ഇടയിൽ പീടികയിൽ യുവാവിന് വെട്ടേറ്റു. തലശ്ശേരി വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേണ്ടത്.

അക്രമത്തിന് പിന്നിൽ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് കാരണം. സ്വകാര്യ ബസ്സിലെ ജീവനക്കാരനായ യശ്വന്ത് ഇന്നലെ വൈകിട്ട് ട്രിപ്പ് കഴിഞ്ഞു മടങ്ങുമ്പോൾ ഒരു സംഘം ആളുകൾ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. യുവാവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെകുറിച്ച് വിവരം ലഭിച്ചിട്ടില്ല.