കണ്ണൂരിൽ ട്രെയിൻ മുന്നോട്ട്നീങ്ങുമ്പോൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കൊയിലാണ്ടി സ്വദേശിയായ യുവാവ് വീണുമരിച്ചു


കൊയിലാണ്ടി: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വീണുമരിച്ചു. കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്. കണ്ണൂർ കണ്ണപുരം റെയില്‍വേ സ്റ്റേഷനിലാണ് അപകടം. ഗാന്ധിധാം തിരുവനന്തപുരം എക്സ്പ്രസിട്രെയിൻ തട്ടിയാണ് അപകടം.

കുടുംബത്തോടെപ്പം യാത്ര ചെയ്യുന്നതിനിടെ വടകരയിൽ ട്രെയിൻ നിർത്തിയപ്പോൾ പുറത്ത് ഇറങ്ങിയതായിരുന്നു. തുടർന്ന് ട്രെയിൻ മുന്നോട്ട് നീങ്ങുന്നതിനിടെ ചാടിക്കയറാൻ ശ്രമിച്ചതായിരുന്നു നവീൻ. അതിനിടെ താഴേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ പെട്ടുപോകുകയായിരുന്നു.

In Kannur, a youth hailing from Koyilandi fell to his death while trying to jump on the train while it was moving forward