കണ്ണൂരിൽ നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ


കണ്ണൂർ: കണ്ണൂരിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ‌ തളിപ്പറമ്പിലാണ് സംഭവം. എറണാകുളം തോപ്പുപടി സ്വദേശിനി ആൻമരിയെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലൂർദ് നഴ്‌സിംഗ് കോളജിലെ നാലാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിയായിരുന്നു ആൻമരിയ.

ഇന്നലെ വൈകുന്നേരമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ക്ലാസുണ്ടായിരുന്നെങ്കിലും ആൻമരിയ ക്ലാസിലെത്തിയില്ല. ക്ലാസ് കഴിഞ്ഞെത്തിയ മറ്റ് വിദ്യാർത്ഥികളാണ് ആൻമരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Summary: In Kannur, a nursing student was found dead in the washroom of the hostel