കരുതല്‍മേഖല: കക്കയത്ത് കിഫയുടെ നേതൃത്വത്തില്‍ പ്രതിരോധസദസ്സുകള്‍ക്ക് തുടക്കം


കൂരാച്ചുണ്ട്: കരുതല്‍മേഖലയുമായി ബന്ധപ്പെട്ട് കേരള ഇന്‍ഡിപെന്‍ഡന്‍സ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) കക്കയത്ത് കര്‍ഷകപ്രതിരോധസദസ്സുകള്‍ക്ക് തുടക്കമായി. കിഫ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിരോധ സദസ്സുകള്‍ളുടെ ഭാഗമായാണിത്.

മലബാര്‍ വന്യജീവിസങ്കേതം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കക്കയം പഞ്ചവടി പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച കര്‍ഷകപ്രതിരോധറാലിയില്‍ നൂറുകണക്കിന് കര്‍ഷകര്‍ അണിചേര്‍ന്നു.

കക്കയം അങ്ങാടിയില്‍ നടന്ന പൊതുസമ്മേളനം കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ ഉദ്ഘാടനംചെയ്തു. ഷെല്ലി ജോസ്, ജോസി ജേക്കബ്, മനോജ് കുംബ്‌ളാനിക്കല്‍, റെജി ചാക്കോ, ഷാജു ചെത്തിപ്പുഴ എന്നിവര്‍ സംസാരിച്ചു.