ഇരിങ്ങൽ ചെത്തിൽ താരേമ്മൽ വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചു; എക്സൈസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു


പയ്യോളി: വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചു. ഇരിങ്ങൽ വില്ലേജിലെ ചെത്തിൽ താരേമ്മൽ വെണ്ണാറോടി ചിത്രൻ (48) ൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അനധികൃതമായി മദ്യം സൂക്ഷിച്ചത്. ഇവിടെ നിന്നും 47 കുപ്പി മദ്യം കണ്ടെടുത്തു.

എക്സെെസ് സംഘം എത്തുന്നതറിഞ്ഞ് പ്രതി ഓടി രക്ഷപ്പെട്ടു. പുതുശ്ശേരി സംസ്ഥാനത്ത് മാത്രം വില്പപനാധികാരമുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ 9.10 ഓടെയായിരുന്നു പരിശോധന.

കൊയിലാണ്ടി റേഞ്ചിലെ അസി:എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്കിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത് സി കെ, ഷംസുദീൻ ടി, വനിത സി ഇ ഒ രേഷ്മ ആർ, സി ഇ ഒ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.