എടച്ചേരിയിൽ വിഭിന്ന ശേഷി കലോത്സവം ശ്രദ്ധേയമായി; പങ്കെടുത്തത് നിരവധി വിദ്യാർത്ഥികൾ


നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് വിഭിന്ന ശേഷി കലോത്സവം ശ്രദ്ധേയമായി. എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ഇ.കെ. വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധക്ഷന്മാരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ. ഇന്ദിര, എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. രാജൻ, കൊയിലോത്ത് രാജൻ, നിഷ എൻ, ഷീമവള്ളിൽ, ഡോ. റസാഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഡാനിയ തുടങ്ങിയവർ സംസാരിച്ചു.