എടച്ചേരിയിൽ ഗൗണ്ടിൽ കളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; പ്രതി റിമാൻഡിൽ
എടച്ചേരി: എടച്ചേരിയിൽ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. എടച്ചേരി സ്വദേശി പുനത്തിൽ ശമിൽ രാജ് (33) ആണ് അറസ്റ്റിലായത്.
എടച്ചേരി തലായി മുസല്യരവിട താഴെക്കുനി ഇബ്രാഹിംമിൻ്റെ മകൻ മിസ്ഹബിനാണ് മർദ്ദനമേറ്റത്. തലായി കണ്ണുക്കുറ്റി പാറ ഗ്രൗണ്ടിൽ നിന്നും കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കുമ്പോൾ ശമിൽ രാജിൻ്റെ നേതൃത്വത്തിൽ യാതൊരു പ്രകോപനവുമില്ലാതെ നാല് അംഗ സംഘം കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് കുടുംബം പരാതിയിൽ പറയുന്നത്.
കൂടെ കളിക്കുന്ന കുട്ടികളും പരിസരത്തള്ള വീട്ടിലെ സ്ത്രീകളും ബഹളം വെച്ചതോടെ അക്രമികൾ വണ്ടിയിൽ കയറി രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Summary: In Edachery, a student was attacked and injured while playing in the Gauntlet; Accused in remand