വീട് നിർമ്മാണ അപേക്ഷ, പെർമിറ്റ് ഫീസുകൾ വർദ്ധിപ്പിച്ച ഇടത് സർക്കാർ; ധർണ്ണാ സമരവുമായി ചെറുവണ്ണൂരിൽ മുസ്ലീം യൂത്ത് ലീഗ്
ചെറുവണ്ണൂർ: ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി ചെറുവണ്ണൂരിൽ മുസ്ലീം യൂത്ത് ലീഗ്. വീട് നിർമ്മാണ അപേക്ഷ, പെർമിറ്റ് ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ച ഇടതു സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചത്.
ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം കോച്ചേരി ധർണ്ണ ഉദ്ഘാടനം ചെയ്തു. പി.സി. ഉബൈദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അഫ്സൽ അൽ സഫ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.വി. മുനീർ മാസ്റ്റർ പ്രഭാഷണം നടത്തി. മൊയ്തീൻ മാസ്റ്റർ, കെ.കെ. നൗഫൽ, യു.കെ. റാഷിദ്, ഹാരിസ് കക്കറ, നിഷാദ് മുയിപ്പോത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അൽഫൗസ് നന്ദി പറഞ്ഞു.