ദുരിതപ്പെയ്ത്ത് തുടരുന്നു, ചെറുവണ്ണൂരിൽ കാറ്റിലും മഴയിലും പനമരം കടപുഴകി വീണു; വീടും കാറും ഭാഗികമായി തകർന്നു
പേരാമ്പ്ര: ചെറുവണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും പനമരം കടപുഴകി വീണ് വീടും കാറും തകർന്നു. എടക്കയിൽ പീടികയുള്ള പറമ്പിൽ രാജന്റെ വീടാണ് തകർന്നത്. ഇന്ന് രാവിലെ 10.30 -ഓടെയാണ് സംഭവം.
വീടിന് സമീപമുള്ള പനമരമാണ് മുറിഞ്ഞ് വീണത് അപകടത്തിൽ വീടിന്റെ സൺഷെയ്ഡും ഒരുഭാഗത്തെ ഫില്ലറുകളും തകർന്നു. പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആറ് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുടമസ്ഥന്റെ മകൻ ജിതിൻരാജ് പറഞ്ഞു. അധീകൃതർ സംഭവ സ്ഥലം സന്ദർശിച്ചു.
ഇന്നലെയും ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത മഴ ദുരിതം വിധച്ചിരുന്നു. കൂരാച്ചുണ്ട്, കൊഴുക്കല്ലൂർ ഉൾപ്പെടെ ജില്ലയിലെ സ്ഥലങ്ങളിൽ 12-വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
Summary: In Cheruvannur a pana tree was uprooted due to hevay rain The house and the car were partially damaged.