മാതൃകയാക്കാം ഈ പഴയ തലമുറയെ; ചക്കിട്ടപ്പാറ മുക്കവല അക്വടേറ്റ് റോഡില്‍ വഴിയാത്രക്കാര്‍ക്ക് തടസമായി വളര്‍ന്നിറങ്ങിയ കാട് വെട്ടിമാറ്റി എണ്‍പതുപിന്നിട്ട രണ്ട് വയോധികര്‍



ചക്കിട്ടപ്പാറ: പ്രയത്തെ മറന്നു കൊണ്ട് വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ റോഡിലേക്ക് വളര്‍ന്നിറങ്ങിയ പൊന്തകാടുകളും മറ്റു തടസങ്ങളും വെട്ടിമാറ്റി മാതൃകയായി രണ്ട് വയോധികര്‍. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ എണ്‍പതു വയസ്സു പിന്നിട്ട രണ്ട് വ്യക്തികളായ കുഞ്ഞിരാമേട്ടനും പ്രഭാകരേട്ടനുമാണ് ഈ നല്ല പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.

മുക്കവല അക്വടേറ്റ് റോഡില്‍ വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ റോഡിലേക്ക് വളര്‍ന്നിറങ്ങിയ പൊന്തകാടുകളും മറ്റു തടസങ്ങളും പ്രായത്തെ തോല്‍പ്പിച്ച് കൊണ്ട് ഇവര്‍ നന്നാക്കി എടുക്കുകയായിരുന്നു.

നാടിനു വേണ്ടി മാതൃകാപരമായ കാര്യങ്ങള്‍ ചെയ്ത പഞ്ചായത്തിലെ പ്രായത്തെ വെല്ലുന്ന മാതൃകാ താരങ്ങല്‍ക്ക് അഭിനന്ദനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍. നമ്മുടെ നാടിനെ കാത്തു സൂക്ഷിക്കേണ്ട കടമ നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഇവരുടെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇവരുടെ പ്രവര്‍ത്തനത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട്, മാതൃകാപരമായ ഇത്തരം പ്രവര്‍ത്തികള്‍ എല്ലാവരും ഏറ്റെടുക്കണം എന്നും അഭ്യര്‍ത്ഥിച്ചു.

summary: in Chakkittapara, 2 elderly people cut down the forest that has grown on the road, causing obstruction to the locals