തരിശായി കിടക്കുന്ന 50 ഹെക്ടർ ഭൂമി കൃഷിയോഗ്യമാകും; ആയഞ്ചേരി, വേളം പാടശേഖരങ്ങളിലെ നീർത്തട പദ്ധതി ആറ് മാസത്തിനകം പൂർത്തിയാക്കുമെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ
ആയഞ്ചേരി: കുറ്റ്യാടി നിയോജക മണ്ഡലത്തിൽ ആയഞ്ചേരി, വേളം ഗ്രാമ പഞ്ചായത്തുകളിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാർഷി കോൽപാദനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു. സൂക്ഷ്മ നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപയുടെ പ്രവൃത്തിയാണ് സംസ്ഥാന സർക്കാർ സഹായത്തോടെ നടപ്പിലാക്കുന്നത്.
തുലാറ്റുനട പാലം മുതൽ തെക്കേ തറമ്മൽ ഭാഗം വരെയുള്ള തോടിന്റെ ആഴവും വീതിയും കൂട്ടി ഇരുവശവും കരിങ്കൽ കെട്ടി സംരക്ഷിക്കുന്നതിനും, ഡൈവേർഷൻ ചാനൽ നിർമ്മിക്കുന്നതിനും ആണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പദ്ധതി പൂർത്തിയാക്കുന്ന തോടുകൂടി തരിശായി കിടക്കുന്ന ഏകദേശം 50 ഹെക്ടർ സ്ഥലത്ത് നെൽകൃഷി നടക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പ് വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ അവലോകനയോഗം കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ തുലാറ്റുനട പാട ശേഖരത്തിനടുത്തുവച്ച് നടന്നു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ഹമീദ്, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി.ബാബു
മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തി ഏറ്റെടുത്ത കരാറുകാരൻ, ജനപ്രതിനിധികൾ എന്നിവയോഗത്തിൽ പങ്കെടുത്തു.
Summary: 50 hectares of fallow land will become cultivable; KP Kunjammad Kutty Master MLA said that the watershed project in Ayanchery and Velam padasekaras will be completed in April 2025.