മാലിന്യമുക്തം നവകേരളം: ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ തെളിനീരൊഴുക്കാൻ നീർച്ചാലുകൾ മാലിന്യ മുക്തമാവുന്നു’


ആയഞ്ചേരി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ നീർച്ചാലുകൾ മാലിന്യ മുക്തമാക്കി തുടങ്ങി. നാലുപുരക്കൽ താഴ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ.അബ്ദുൾ ഹമീദ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മഠത്തിൽ താഴ – നാലുപുരക്കൽതാഴ തോട് 2750 മീറ്റർ നീളത്തിൽ ശുചീകരണ പ്രവൃത്തി നടത്തി 150 സ്ക്വയർ മീറ്ററിൽ കയർ ഭൂവസ്ത്രം വിരിക്കുന്നതിന് 2, 11,330 രൂപയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരം ലഭിച്ചത്. 493 തൊഴിൽ ദിനങ്ങൾ ഇതിൻ്റെ ഭാഗമായി ലഭിക്കും.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഗംഗാധരൻ, ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധിഖ്‌, തൊഴിലുറപ്പ് ഓവർസിയർ മുജീബ് റഹ്മാൻ, നവകേരള മിഷൻ ആർ.പി സുധ സി.എം , ശുചിത്വ മിഷൻ ആർ.പി ഗോകുൽ, മേറ്റ് വിജിന എന്നിവർ സംസാരിച്ചു.

Description: In Ayanchery Gram Panchayat, the canals become free of garbage to flow water